കോഹ്‍ലിയ്ക്ക് ശതകം, 533 റൺസ് ലീഡുമായി ഇന്ത്യയുടെ ഡിക്ലറേഷന്‍

Sports Correspondent

പെര്‍ത്തിൽ ഇന്ത്യന്‍ ആധിപത്യം തുടരുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം യശസ്വി ജൈസ്വാളും വിരാട് കോഹ്‍ലിയും ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ 487/6 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 533 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.

Jaiswal

275/1 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞ ഇന്ത്യയ്ക്ക് ലഞ്ചിന് ശേഷമുള്ള ആദ്യ പന്തിൽ തന്നെ ദേവ്ദത്ത് പടിക്കലിനെ(25) നഷ്ടമാകുകയായിരുന്നു. ഋഷഭ് പന്തിനെയും ധ്രുവ് ജുറൈലിനെയും വേഗത്തിൽ നഷ്ടമായി 321/5 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ പിന്നീട് 89 റൺസ് കൂട്ടുകെട്ടുമായി വിരാട് കോഹ്‍ലിയും വാഷിംഗ്ടൺ സുന്ദറുമാണ് മുന്നോട്ട് നയിച്ചത്.

സുന്ദര്‍ 29 റൺസ് നേടി പുറത്തായപ്പോള്‍ കോഹ്‍ലിയ്ക്ക് കൂട്ടായി എത്തിയ നിതീഷ് റെഡ്ഡി 38 റൺസുമായി പുറത്താകാതെ നിന്നു. കോഹ്‍ലി തന്റെ ശതകം പൂര്‍ത്തിയാക്കിയ ഉടനെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയൺ 2 വിക്കറ്റ് നേടി.