ഐസിസി അണ്ടര്‍ 19 ലോകകപ്പിൽ മികച്ച വിജയം നേടി ഇന്ത്യ. സൂപ്പര്‍ സിക്സ് മത്സരത്തിൽ സിംബാബ്വേയ്ക്കെതിരെ 204 റൺസിന്റെ വിജയം ആണ് ഇന്ത്യ നേടിയത്. 352 റൺസ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയപ്പോള്‍ സിംബാബ്വേ 37.4 ഓവറിൽ 148 റൺസിന് പുറത്തായി.
62 റൺസ് നേടിയ ലീറോയ് ചിവൗല ആണ് സിംബാബ്വേയുടെ ടോപ് സ്കോറര്‍. കിയാന് ബ്ലിഗ്നൗട്ട് 37 റൺസും തെടേണ്ട ചിമുഗോരോ 29 റൺസും നേടി.
ഇന്ത്യന്‍ ബൗളിംഗ് നിരയിൽ ക്യാപ്റ്റന്‍ ആയുഷ് മാത്രേയും ഉദ്ദവ് മോഹനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ആര്‍എസ് അംബരിഷ് രണ്ട് വിക്കറ്റ് നേടി.
ഇന്ത്യയുടെ ബാറ്റിംഗിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇവിടെ വായിക്കാം









