ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 ടീമിനെതിരെയുള്ള ഏകദിന മത്സരത്തിൽ കൂറ്റന്‍ വിജയം നേടി ഇന്ത്യയുടെ യുവനിര. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 393/7 എന്ന സ്കോര്‍ ഇന്ത്യ നേടിയപ്പോള്‍ 35 ഓവറിൽ 160 റൺസിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായി. 233 റൺസിന്റെ വിജയം ആണ് ഇന്ത്യ ഇന്ന് കരസ്ഥമാക്കിയത്. ജയത്തോടെ പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി.
വൈഭവ് സൂര്യവന്‍ശി 127 റൺസും ആരോൺ ജോര്‍ജ്ജ് 118 റൺസും നേടിയാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. പോള്‍ ജെയിംസ് 41 റൺസുമായി ദക്ഷിണാഫ്രിക്കന്‍ നിരയിൽ തിളങ്ങിയപ്പോള്‍ ഡാനിയേൽ ബോസ്മാന്‍ 40 റൺസും കോര്‍ണേ ബോത്ത പുറത്താകാതെ 36 റൺസും നേടിയാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്.
ഇന്ത്യയ്ക്കായി കിഷന്‍ കുമാര്‍ സിംഗ് മൂന്നും മൊഹമ്മദ് എനാന്‍ രണ്ടും വിക്കറ്റ് നേടി.









