മൂന്ന് വിക്കറ്റ് നഷ്ടം, ഇന്ത്യ പതറുന്നു

Sports Correspondent

Patcummins
Download the Fanport app now!
Appstore Badge
Google Play Badge 1

മെൽബേൺ ടെസ്റ്റിൽ 340 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. അഞ്ചാം ദിവസം ആദ്യ സെഷനിൽ മൂന്ന് വിക്കറ്റാണ് ടീമിന് നഷ്ടമായത്. 33/3 എന്ന നിലയിലുള്ള ഇന്ത്യന്‍ ടീം വിജയത്തിനായി ഇന്ത്യ ഇനിയും 307 റൺസ് നേടണം. രോഹിത് ശര്‍മ്മ, കെഎൽ രാഹുല്‍, വിരാട് കോഹ്‍ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Rohitaus

9 റൺസ് നേടിയ രോഹിത്തിനെയും പൂജ്യത്തിന് പുറത്തായ രാഹുലിനെയും പാറ്റ് കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ 5 റൺസ് നേടിയ വിരാട് കോഹ്‍ലിയെ മിച്ചൽ സ്റ്റാര്‍ക്കാണ് മടക്കിയയ്ച്ചത്. 14 റൺസുമായി യശസ്വി ജൈസ്വാളാണ് ക്രീസിലുള്ളത്.

നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് നഥാന്‍ ലയൺ 41 റൺസ് നേടി ബുംറയ്ക്ക് മുന്നിൽ മുട്ടുമടക്കിയപ്പോള്‍ 234 റൺസിൽ അവസാനിച്ചിരുന്നു.