പിങ്ക് ബോൾ ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്ട്രേലിയ ലീഡ് നേടി. മത്സരം രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ 191/4 എന്ന നിലയിൽ ആണ്. അവർ ഇപ്പോൾ 11 റൺസ് മുന്നിലാണ്. ഈ സെഷനിൽ ഓസ്ട്രേലിയക്ക് 3 വിക്കറ്റുകൾ ആണ് നഷ്ടമായത്.
86-1 എന്ന നിലയിൽ കളി പുനരാരംഭിച്ച ഓസ്ട്രേലിയക്ക് മ്ക്സ്വീനിയെയും സ്മിത്തിനെയും പെട്ടെന്ന് നഷ്ടമായി. ഇരുവരെയും ബുമ്ര ആണ് പുറത്താക്കിയത്. മക്സ്വീനി 39 റൺസ് എടുത്തപ്പോൾ സ്മിത്ത് 2 റൺസ് മാത്രമെ എടുത്തുള്ളൂ.
ഇതിനു ശേഷം ലബുഷാാനെയും ട്രാവിസ് ഹെഡും ചേർന്ന് അനായാസം ഇന്ത്യൻ ബൗളർമാരെ നേരിട്ടു. ലബുഷാനെ 126 പന്തിൽ നിന്ന് 64 റൺസുമായി നിതീഷ് റെഡ്ഡിയുടെ പന്തിൽ പുറത്തായി. ഇപ്പോൾ 2 റൺസുമായി മിച്ചൽ മാർഷും 53 റൺസുമായി ട്രാവിസ് ഹെഡും ക്രീസിൽ നിൽക്കുന്നു.