വെറ്ററൻ ബംഗ്ലാദേശ് ഓപ്പണർ ഇമ്രുൾ കെയ്സ് തൻ്റെ 37-ആം വയസ്സിൽ ടെസ്റ്റിൽ നിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തമീം ഇഖ്ബാലുമായുള്ള കൂട്ടുകെട്ടിന് പേരുകേട്ട ഇടംകയ്യൻ, ബംഗ്ലാദേശിൻ്റെ ടെസ്റ്റ് ടീമിൽ നിർണായക പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. 39 ടെസ്റ്റിൽ നിന്ന് 1,797 റൺസ് നേടി. 2019-ൽ ഇന്ത്യയ്ക്കെതിരായ അവരുടെ ചരിത്രപരമായ ഡേ-നൈറ്റ് ടെസ്റ്റിലാണ് അദ്ദേഹം അവസാ കളിച്ചത്.
തൻ്റെ കരിയറിൽ ഉടനീളം, ഫസ്റ്റ് ക്ലാസിൽ 33.73 ശരാശരിയിൽ 7,859 റൺസ് നേടി. അദ്ദേഹത്തിൻ്റെ വിടവാങ്ങൽ റെഡ്-ബോൾ മത്സരം ദേശീയ ക്രിക്കറ്റ് ലീഗിലെ ഖുൽന ഡിവിഷനുവേണ്ടി ധാക്ക ഡിവിഷനെതിരെ ആയിരിക്കും. വൈറ്റ്-ബോൾ ഫോർമാറ്റുകൾ കളിക്കുന്നത് തുടരുമെന്ന് കെയ്സ് സ്ഥിരീകരിച്ചു,
തൻ്റെ ടെസ്റ്റ് കരിയറിന് പുറമേ, 78 ഏകദിനങ്ങളിലും 14 ടി20 കളിലും യഥാക്രമം 32.02, 9.15 ശരാശരിയുള്ള കെയ്സ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.