Picsart 23 07 20 11 03 38 342

ചെൽസിയുടെ പ്രീസീസണ് ഫൈവ്സ്റ്റാർ തുടക്കം

ചെൽസി അവരുടെ പ്രീസീസൺ ഒരു വലൊയ വിജയത്തോടെ ആരംഭിച്ചു. ഇന്ന് അമേരിക്കയിൽ നടന്ന മത്സരത്തിൽ വ്റെക്സ്ഹാമിനെ നേരിട്ട ചെൽസി എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം സ്വന്തമാക്കി‌ പോചറ്റിനോയുടെ കീഴിൽ ചെൽസി മെച്ചപ്പെടും എന്നതിന്റെ സൂചനകൾ ഇന്നത്തെ മത്സരത്തിൽ നിന്ന് ലഭിച്ചു. യുവതാരം ഉയാൻ മാറ്റ്സ്ന്റെ ഗോളിലാണ് ചെൽസി അറ്റാക്ക് തുടങ്ങിയത്. ഡച്ച് താരം ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി.

രണ്ടാം പകുതിയിൽ ഗാലഗർ, പുതിയ സ്ട്രൈക്കർ എങ്കുങ്കു ഒപ്പം ഫുൾബാക്ക് ചിൽവെൽ എന്നിവരും ചെൽസിക്കായി ഗോൾ നേടി. ചെൽസിക്ക് ആയി ബ്രസീലിയൻ താരങ്ങളായ ആന്ദ്രെ സാന്റോസ്, ആംഗലോ ഗബ്രിയേൽ എന്നിവരും ഇന്ന് അരങ്ങേറ്റം നടത്തി. ഇനി അടുത്ത പ്രീസീസൺ മത്സരത്തിൽ ചെൽസി ബ്രൈറ്റണെ നേരിടും.

Exit mobile version