അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) ശ്രീലങ്കയെ സസ്പെൻഡ് ചെയ്തതിനെതിരെ അപ്പീൽ നൽകുമെന്ന് കായിക മന്ത്രി റോഷൻ രണസിംഗെ. രാജ്യത്തെ ക്രിക്കറ്റിൽ സർക്കാർ ഇടപെടൽ ചൂണ്ടിക്കാട്ടി കായിക ഭരണ സമിതിയായ ഐസിസി ശ്രീലങ്ക ക്രിക്കറ്റിന്റെ (എസ്‌എൽസി) അംഗത്വം വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.
ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയുടെ കായിക മന്ത്രാലയം SLC ബോർഡിനെ പിരിച്ചുവിടാൻ തീരുമനിച്ചതാണ് ഐ സി സി നടപടിക്ക് കാരണം. ഗവൺമെന്റ് ഇടപെടൽ ഐ സി സി ചട്ടങ്ങൾക്ക് വിരുദ്ധമാണ്.
“ഇതല്ല വഴി. ഐസിസിയോ മറ്റേതെങ്കിലും ബോഡിയോ വിലക്ക് പ്രയോഗിക്കുമ്പോൾ അവർക്ക് ഒരു നീണ്ട നടപടിക്രമമുണ്ട് .. എന്നാൽ ഇത് ഒരു അത്ഭുതമായിരുന്നു, ഇത് ധാർമ്മികമല്ല,” രണസിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഇവർക്ക് എങ്ങനെ നമ്മുടെ രാജ്യത്തെ ഇങ്ങനെ വിലക്കാനും ഞങ്ങൾക്ക് എതിരെ അരോപണങ്ങൾ ഉന്നയിക്കാനും കഴിയും?” മന്ത്രി ചോദിച്ചു. വിലക്ക് പിൻവലിക്കാൻ ഐസിസിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ അപ്പീൽ നൽകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു