2026 ടി20 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിന്റെ ഇന്ത്യയിലെ പങ്കാളിത്തത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ടീമിന് ഇന്ത്യയിൽ സുരക്ഷാ ഭീഷണികളില്ലെന്ന് ഐസിസി വ്യക്തമാക്കി.അതുകൊണ്ട് തന്നെ ബംഗ്ലാദേശിന്റെ കളി ഇന്ത്യയിൽ നിന്ന് മാറ്റില്ല എന്നും ഐസിസി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നതിൽ ആശങ്കയുണ്ടെന്നും മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെയും സർക്കാരിന്റെയും ആവശ്യങ്ങൾ നിലനിൽക്കെയാണ് ഐസിസി ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
സുരക്ഷാ പ്രശ്നങ്ങളില്ലെന്ന ഐസിസിയുടെ ഈ വിലയിരുത്തൽ നിലവിലെ ഷെഡ്യൂളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന അവരുടെ തീരുമാനത്തിന് കരുത്തേകുകയും ബംഗ്ലാദേശ് ബോർഡിന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സുരക്ഷയേക്കാൾ ഉപരിയായി രാഷ്ട്രീയപരമായ കാരണങ്ങളാണ് ബംഗ്ലാദേശ് ഉന്നയിക്കുന്നതെന്നാണ് ഐസിസിയുടെ പരസ്യമായ ഈ പ്രസ്താവന സൂചിപ്പിക്കുന്നത്.









