പാകിസ്താനെ മറികടന്ന് ഇന്ത്യ ഏകദിന റാങ്കിംഗിൽ ഒന്നാമത്, എല്ലാ ഫോർമാറ്റിലും ഇന്ത്യ തന്നെ ഫസ്റ്റ്

Newsroom

ഇന്ന് ഓസ്ട്രേലിയക്ക് എതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് വിക്കറ്റ് വിജയത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെ മറികടന്ന് ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. ഒന്നാം ഏകദിനത്തിലെ വിജയത്തിന് ശേഷം ബദ്ധവൈരികളായ പാക്കിസ്ഥാനെ (115) പിന്തള്ളി ആണ് ഇന്ത്യ (116 റേറ്റിംഗ് പോയിന്റ്) റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയത്‌. ദക്ഷിണാഫ്രിക്കക്ക് എതിരെയും പിന്നാലെ ഇന്ത്യയോടും തോറ്റതോടെ ഓസ്‌ട്രേലിയ മൂന്നാമതായി നിൽക്കുകയാണ്‌. ഓസ്ട്രേലിയക്ക് 111 പോയിന്റാണ് ഉള്ളത്.

ഇന്ത്യ 23 09 23 01 04 03 677

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര വിജയിച്ചാൽ ഇന്ത്യക്ക് ലോകകപ്പ് ഒന്നാം റാങ്കുകാരായി കളിക്കാൻ ആകും. ഇന്ത്യ ഇപ്പോൾ എല്ലാ ഫോർമാറ്റുകളിലും ഒന്നാം സ്ഥാനത്ത് ആണ്‌. ഇന്ത്യ ഇതിനകം തന്നെ ടെസംസ്റ്റിലും ടി20യിലും ഒന്നാം സ്ഥാനം നിൽക്കുന്നുണ്ട്. പുരുഷ ക്രിക്കറ്റ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു ടീം എല്ലാ ഫോർമാറ്റുകളിലും ഒന്നാം റാങ്ക് നേടുന്നത്. ഇതിന് മുമ്പ് 2012 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്ക മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.