2018ലെ അല്‍ ജസീറയുടെ “ക്രിക്കറ്റ്സ് മാച്ച് ഫിക്സേഴ്സ്” എന്ന ഡോക്യുമെന്ററിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണം അവസാനിപ്പിച്ച് ഐസിസി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ 2017 റാഞ്ചിയില്‍ നടന്ന ടെസ്റ്റ് മത്സരത്തിലും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 2016ല്‍ നടന്ന ടെസ്റ്റിലും പങ്കെടുത്ത അഞ്ച് താരങ്ങള്‍ ഫിക്സിംഗില്‍ പങ്കാളിയായിരുന്നുവെന്നാണ് അല്‍ ജസീറ പുറത്ത് വിട്ടത്.
2 ഓസ്ട്രേലിയന്‍ താരങ്ങളും മൂന്ന് ഇംഗ്ലണ്ട് താരങ്ങളുടെയും പേര് വെളിപ്പെടുതാതെയായിരുന്നു ഡോക്യുമന്ററി. എന്നാല്‍ ഇവര്‍ക്കെതിരെ അന്വേഷണത്തില്‍ യാതൊരു കുറ്റവും കണ്ടെത്താനായില്ലെന്നാണ് ഐസിസിയുടെ വിധി. ബുക്കികളുമായി ഈ അഞ്ച് താരങ്ങള്‍ക്ക് ബന്ധമുണ്ടെന്നുള്ളതിന് തെളിവൊന്നും ലഭിച്ചില്ലെന്നാണ് ഐസിസി അറിയിച്ചത്.
ഈ അഞ്ച് താരങ്ങളെയും ഐസിസിയുടെ ഇന്റഗ്രിറ്റി യൂണിറ്റ് ചോദ്യം ചെയ്തിരുന്നുവെന്നും കറപ്ഷന്‍ നടത്തിയതിന് ഒരു സൂചനയും ഇല്ലെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍.