ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നിന്ന് മാറ്റുകയാണെങ്കിൽ 2023 ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കണമോ എന്ന് തീരുമാനിക്കാൻ മാത്രം കരുത്തരല്ല പാകിസ്താൻ എന്ന് മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദി. പാകിസ്ഥാൻ ക്രിക്കറ്റിന്റെ സാമ്പത്തിക സ്ഥിതിയും ക്രിക്കറ്റ് ലോകത്ത് പാകിസ്താന്റെ സ്ഥാനവും നോക്കി മാത്രമെ ഇത്തരം വലിയ നിലപാടുകൾ എടുക്കാൻ ആകൂ എന്ന് അഫ്രീദി പറഞ്ഞു.
എനിക്കും വികാരാധീനനായി, പാകിസ്ഥാൻ ലോകകപ്പ് ഉപേക്ഷിക്കണം എന്ന് പറയാനാകും, പക്ഷേ ഈ തീരുമാനങ്ങൾ വളരെയധികം ആസൂത്രണത്തോടെ എടുക്കണം. നമ്മുടെ സമ്പദ്‌വ്യവസ്ഥയും നമ്മൾ നോക്കേണ്ടതുണ്ട്, ലോക ക്രിക്കറ്റിൽ നാം എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ വൈകാരികമായി ഒരു തീരുമാനവും എടുക്കരുത്. അഫ്രീദി സാമ ടിവിയോട് പറഞ്ഞു.
സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തവർക്ക് ശക്തമായ തീരുമാനങ്ങൾ എടുത്ത് നടപ്പികാക്കുക എളുപ്പമല്ലെന്നും ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ കരുത്ത് വലുതാണെന്നും അഫ്രീദി പറയുന്നു. ഇന്ത്യ മനോഭാവം കാണിക്കുകയോ അത്തരം ശക്തമായ നിലപാട് സ്വീകരിക്കുകയോ ചെയ്യുന്നുവെങ്കിൽ, അവർ അത്ര ശക്തരാകയത് കൊണ്ടാണ്. അദ്ദേഹം പറഞ്ഞു.
ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്ഥാൻ സന്ദർശിക്കുമോ എന്ന് തനിക്ക് ഉറപ്പില്ലെങ്കിലും പാകിസ്ഥാൻ നിലപാട് എടുക്കേണ്ട ഒരു ഘട്ടം വരുമെന്നും മുൻ ക്യാപ്റ്റൻ കുറിച്ചു. ബിസിസിഐയുടെ ശക്തിക്ക് മുന്നിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.