കാണികള്‍ക്ക് പ്രവേശനം നല്‍കാനാകുമെന്നാണ് പ്രതീക്ഷ – ബ്രിട്ടീഷ് കായിക മന്ത്രി

Sports Correspondent

ഇംഗ്ലണ്ടിന്റെ വരുന്ന സമ്മര്‍ സീസണില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കാണികളെ അനുവദിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ് ബ്രിട്ടീഷ് കായിക മന്ത്രി. ഇംഗ്ലണ്ട് ന്യൂസിലാണ്ട്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളോടാണ് വരുന്ന ഏതാനും മാസങ്ങളില്‍ ക്രിക്കറ്റ് കളിക്കുവാനൊരുങ്ങി നില്‍ക്കുന്നത്. ഇത് കൂടാതെ മറ്റു കായിക ഇനങ്ങളിലും ഏറെ മത്സരങ്ങള്‍ നടക്കുവാനുണ്ട്.

ജൂണ്‍ അവസാനത്തോടെ വിംബിള്‍ഡണും ആരംഭിക്കുവാനിരിക്കുന്നതിനാല്‍ തന്നെ ഈ തീരുമാനം കായിക പ്രേമികള്‍ക്ക് വലിയ പ്രതീക്ഷയാവും നല്‍കുന്നത്. ജൂണ്‍ 21 മുതല്‍ ഇംഗ്ലണ്ടില്‍ ഗ്രൗണ്ടുകളിലേക്ക് ആളുകള്‍ക്ക് പ്രവേശനം നല്‍കുവാനാണ് അധികാരികളുടെ ഇപ്പോളത്തെ തീരുമാനം.