രാജ്കോട്ടിൽ അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീം റെക്കോർഡ് വിജയം സ്വന്തമാക്കി. അവരുടെ എക്കാലത്തെയും ഉയർന്ന സ്കോറായ 435-5 എന്ന സ്കോർ നേടിയ ഇന്ത്യ എക്കാലത്തെയും വലിയ വിജയവും നേടി. 70 പന്തിൽ നിന്ന് 135 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയും കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ പ്രതിക റാവലും ആണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നൽകിയത്.

പ്രതിക 154 റൺസ് നേടി. 233 റൺസ് ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ന് കാണാൻ ആയി – വനിതാ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടിയുള്ള മൂന്നാമത്തെ ഉയർന്ന കൂട്ടുകെട്ട് ആണിത്.
വനിതാ ഏകദിനത്തിലെ നാലാമത്തെ ഉയർന്ന സ്കോറുമായുരുന്നു ഇത്. ഇന്ത്യൻ പുരുഷ ടീമിന്റെ 418-5 എന്ന റെക്കോർഡ് ഇന്ന് വനിതാ ടീം മറികടന്നു. തുടർന്ന് ചെയ്സിന് ഇറങ്ങിയ അയർലൻഡിനെ 131 റൺസിന് ഇന്ത്യ പുറത്താക്കി. 304 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. വനിതാ ഏകദിനത്തിലെ അവരുടെ ഏറ്റവും വലിയ വിജയമാണിത്. പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി.