എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ചരിത്ര വിജയം. രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഇന്ന് രണ്ടാം സെഷനിൽ 271 റൺസിന് ഓളൗട്ട് ആയി. ഇന്ത്യ 338 റൺസിന്റെ വിജയം സ്വന്തമാക്കി. ആകാശ് ദീപ് ഇന്ത്യക്ക് ആയി രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് സ്വന്തമാക്കി. ആകെ ഈ ടെസ്റ്റിൽ 10 വിക്കറ്റും താരം നേടി.

ആദ്യ ഇന്നിംഗ്‌സിൽ 587 റൺസ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിംഗ്‌സിൽ അതിവേഗം 427/6 റൺസ് നേടി ഡിക്ലയർ ചെയ്തതോടെ കളി പൂർണ്ണമായും ഇന്ത്യയുടെ നിയന്ത്രണത്തിലായി. 608 എന്ന വലിയ ലീഡ് ഇംഗ്ലണ്ടിനെ പ്രതിരോധാത്തിൽ ആക്കി. ഇന്നലെ അവർ ബാറ്റിംഗ് ആരംഭിച്ചത് മുതൽ ആകാശ് ദീപും സിറാജും തീ പന്തുകൾ എറിഞ്ഞു.
ഇന്ന് രാവിലത്തെ സെഷനിലെ താരം യുവ പേസർ ആകാശ് ദീപായിരുന്നു. സെൻസേഷണൽ സ്പെല്ലിലൂടെ ഇംഗ്ലണ്ടിന്റെ ടോപ്പ് ഓർഡറിനെ തകർത്ത ആകാശ് ആകെ 4 വിക്കറ്റുകൾ വീഴ്ത്തി. ഡക്കറ്റ്, പോപ്പ്, റൂട്ട്, ബ്രൂക്ക് എന്നിവരെ പുറത്താക്കി. നേരത്തെ, മുഹമ്മദ് സിറാജ് ക്രോളിയെ പൂജ്യത്തിന് പുറത്താക്കിയിരുന്നു.
ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് വാഷിംഗ്ടൺ സുന്ദർ ബെൻ സ്റ്റോക്സിനെ 33 റൺസിന് എൽബിഡബ്ല്യുവിൽ കുടുക്കി ഇന്ത്യയുടെ വിജയം അടുപ്പിച്ചു. ലഞ്ചിനു ശേഷം ജെയിമി സ്മിത്ത് വോക്സിനെ കൂട്ടുപിടിച്ച് പ്രതിരോധം തീർത്തു. സ്കോർ 199ൽ ഇരിക്കെ പ്രസീദ് കൃഷ്ണ വോക്സിനെ പുറത്താക്കി. പിറകെ ആകാശ് ദീപ് ജെയ്മി സ്മിത്തിനെ പുറത്താക്കിയതോടെ ഇന്ത്യ വിജയത്തിലേക്ക് അടുത്തു.
2 റൺസ് എടുത്ത ടംഗിനെ ജഡേജയുടെ പന്തിൽ സിറാജ് ഒരു മനോഹര ക്യാച്ചിലൂടെ പുറത്താക്കി. പിന്നെ ജയത്തിലേക്ക് ഒരു വിക്കറ്റ് മാത്രം. പുറത്താക്കി ഇന്ത്യയുടെ ജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ഇന്ത്യ പരമ്പര സമനിലയിലാക്കി.
സ്കോർ ചുരുക്കത്തിൽ;
ഇന്ത്യ: 587 & 427-6d
ഇംഗ്ലണ്ട്: 407 & 250