32 കാരനായ ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയ്‌ക്കെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്നാണ് ക്ലാസന്റെ തീരുമാനം. ഇന്ത്യയ്‌ക്കെതിരായ ഹോം പരമ്പരയിൽ ദക്ഷിണാഫ്രിക്ക കൈൽ വെറെയ്‌നെ ആയിരുന്നു കീപ്പറായി ടീമിൽ എടുത്തത്.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്‌സ്മാൻമാരിൽ ഒരാളായ ഹെൻറിച്ച് ക്ലാസൻ അവസാന 4 വർഷത്തിനിടെ 4 ടെസ്റ്റുകൾ മാത്രമാണ് കളിച്ചത്. 2023 മാർച്ചിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഹോം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി വിക്കറ്റ് കീപ്പുചെയ്‌തപ്പോഴാണ് അവസാനമായി ടെസ്റ്റ് കളിച്ചത്.
“ഞാൻ എടുക്കുന്നത് ശരിയായ തീരുമാനമാണോ എന്ന് ചിന്തിച്ച ഏറെ ശേഷമാൺ ഞാൻ റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചത്. ഇത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ്, കാരണം ഇത് എന്റെ പ്രിയപ്പെട്ട ഫോർമാറ്റ് ആണ്,” ക്ലാസെൻ പറഞ്ഞു.
85 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ക്ലാസൻ 46 ശരാശരിയിൽ 5347 റൺസ് നേടിയിട്ടുണ്ട്. തന്റെ കരിയറിൽ 12 സെഞ്ച്വറികളും 24 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.