സിംബാബ്‍വേ മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്കിനെ ക്രിക്കറ്റിംഗ് ആക്ടിവിറ്റികളില്‍ നിന്ന് വിലക്ക്. താരം തന്റെ പ്ലേയിംഗ് കരിയറിന് ശേഷം കോച്ചായി തുടര്‍ന്നപ്പോള്‍ കോഴ വാങ്ങിയെന്നതിന്മേലുള്ള അന്വേഷണത്തിലാണ് ഐസിസിയുടെ ഈ നടപടി. സിംബാബ്‍വേയുടെ കോച്ചായും ടി20 ലീഗുകളില്‍ നിന്നുമുള്ള വിവരം താരം പുറത്ത് നല്‍കിയെന്നാണ് ആരോപണം. ഐപില്‍, ബിപിെല്‍, അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
2016 മുതല്‍ 2018 വരെ സ്ട്രീക്ക് സിംബാബ്‍വേയുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് കുറ്റങ്ങളാണ് താരം സമ്മതിച്ചിരിക്കുന്നത്. എട്ട് വര്‍ഷത്തെ വിലക്കാണ് സ്ട്രീക്കിനുമേല്‍ ചുമത്തിയിരിക്കുന്നത്. താന്‍ സഹകരിച്ച ടീമിലെ ആളുകളുമായി ബന്ധം സ്ഥാപിക്കുവാന്‍ ബുക്കികള്‍ക്ക് സ്ട്രീക്ക് അവസരം ഉണ്ടാക്കിയെന്നും പറയപ്പെടുന്നു.
സിംബാബ്‍വേയുടെ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ പരമ്പരകളിലെ വിവരവും ഐപിഎല്‍ 2018ലും സ്ട്രീക്ക് ഇത്തരത്തില്‍ വിവരം കറപ്ടര്‍ക്ക് കൈമാറിയെന്നാണ് അറിയുന്നത്. ഒരു ദേശീയ ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് താരങ്ങളെ ഇത്തരത്തില്‍ ഈ വ്യക്തിയുമായി പരിചയപ്പെടുത്തുവാന്‍ സ്ട്രീക്ക് മുന്‍കൈ എടുത്തുവെന്നും ഐസിസി കണ്ടെത്തി.
മാര്‍ച്ച് 28 2029 വരെ സ്ട്രീക്കിന് ഇനി യാതൊരുവിധ ക്രിക്കറ്റിംഗ് പ്രവൃത്തികളുമായി സഹകരിക്കാനാകില്ല എന്നാണ് ഐസിസിയുടെ തീരുമാനം.