ഓസ്ട്രേലിയക്ക് രണ്ടാം ടെസ്റ്റിന് മുമ്പ് ശക്തമായ തിരിച്ചടി. അവരുടെ ഏറ്റവും ഫോമിൽ ഉള്ള ബൗളർ ആയ ജോഷ് ഹേസിൽവുഡിന് പരിക്ക്. അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ താരം ഉണ്ടാകില്ല എന്ന് ഓസ്ട്രേലിയ അറിയിച്ചു.

ഡിസംബർ 6 ന് ആണ് പിങ്ക്-ബോൾ ടെസ്റ്റ് ആരംഭിക്കുന്നത്. സ്കോട്ട് ബോളണ്ട് പകരം ഇലവനിൽ ഇടംനേടാൻ സാധ്യതയുണ്ട്. അൺക്യാപ്പ്ഡ് പേസർമാരായ സീൻ ആബട്ടിനെയും ബ്രണ്ടൻ ഡോഗറ്റിനെയും ഓസ്ട്രേലിയ ഇപ്പോൾ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. .