ബ്രിസ്‌ബേനിൽ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ നാലാം ദിനത്തിൽ പേസർ ഹേസിൽവുഡിന് പരിക്ക്. കാലിന് പരിക്കേറ്റതിനെത്തുടർന്ന് ജോഷ് ഹേസിൽവുഡ് നാലാം ദിനം കളം വിടേണ്ടു വന്നു. ഇനി ഈ ടെസ്റ്റിൽ ബൗൾ ചെയ്യില്ല. ഈ സീരീസിൽ ശേഷിക്കുന്ന 2 മത്സരങ്ങളിൽ ഹേസിൽവുഡ് കളിക്കുന്നതും ഇതോടെ സംശയത്തിലായി.
പരിക്ക് കാരണം രണ്ടാം ടെസ്റ്റിൽ നിന്ന് ഹേസിൽവുഡിനെ ഒഴിവാക്കിയിരുന്നു. അന്ന് പകരം ബോളണ്ട് ആയിരുന്നു കളിച്ചത്. അടുത്ത മത്സരങ്ങളിൽ ബോളണ്ട് തന്നെ പകരക്കാരൻ ആകാനാണ് സാധ്യത.