പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചത് സ്വിങ്ങിനെ കൂടുതൽ ബാധിക്കില്ലെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ

- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നീക്കം അംഗീകരിക്കുക എളുപ്പമല്ലെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹസൽവുഡ്. എന്നാൽ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചത് കൊണ്ട് പന്തിന്റെ സ്വിങ്ങിൽ വലിയ മാറ്റങ്ങൾ വരില്ലെന്നും ഹസൽവുഡ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐ.സി.സി കമ്മിറ്റി കൊറോണ വൈറസ് ബാധയെ തുടർന്ന് പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെട്ടത്.

താൻ പന്തിൽ ഉമിനീർ ഉപയോഗിക്കാൻ തന്നെയാണ് ഇഷ്ട്ടപെടുന്നതെന്നും എന്നാൽ ഉമിനീർ ഉപയോഗിക്കുന്നതിനുള്ള നിരോധനം എല്ലാവര്ക്കും ഒരുപോലെ ആയതുകൊണ്ട് പ്രശ്നം ഇല്ലെന്നും ഓസ്‌ട്രേലിയൻ ബൗളർ പറഞ്ഞു. അതെ സമയം പന്തിൽ വിയർപ്പ് ഉപയോഗിക്കുന്നത് പന്തിനെ കൂടുതൽ നനക്കുമെന്നും അത് പന്ത് മിനുസപ്പെടുത്തുന്നതിന് കുറച്ച അധികമായി തോന്നുമെന്നും താരം പറഞ്ഞു.

Advertisement