ചന്ദിക ഹതുരുസിംഗേ ന്യൂ സൗത്ത് വെയില്‍സ് ബാറ്റിംഗ് കോച്ച്

Sports Correspondent

മുന്‍ ശ്രീലങ്കന്‍-ബംഗ്ലാദേശ് കോച്ച് ആയിരുന്ന ചന്ദിക ഹതുരുസിംഗേ ഇനി ന്യൂ സൗത്ത് വെയില്‍സ് ബാറ്റിംഗ് കോച്ച്. മുമ്പ് 2011-2014 കാലഘട്ടത്തില്‍ ചന്ദിക ന്യൂ സൗത്ത് വെയില്‍സിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൈക്കല്‍ യാര്‍ഡിയ്ക്ക് പകരം ആണ് ടീമിന്റെ കോച്ചായി ഇപ്പോള്‍ ചന്ദിക ഹതുരുസിംഗേ എത്തുന്നത്.

ഫില്‍ ജാക്ക്സ് മുഖ്യ കോച്ചായ ടീമിന് മുന്‍ ശ്രീലങ്കന്‍ താരം കൂടി കോച്ചായി എത്തുന്നതോടെ കരുത്താര്‍ന്ന കോച്ചിംഗ് നിര ലഭ്യമാകും. ആന്‍ഡ്രേ ആഡംസ് ബൗളിംഗ് കോച്ചും ആന്തണി ക്ലാര്‍ക്ക് ടീമിന്റെ സ്പിന്‍ കോച്ചുമാണ്.