ഷാകിബ് അല്‍ ഹസന്റെ മടങ്ങി വരവ് വൈകും

Sports Correspondent

ടെസ്റ്റ് പരമ്പരയില്‍ നിന്ന് പരിക്ക് മൂലം വിട്ട് നിന്ന ഷാകിബ് അല്‍ ഹസന്റെ മടങ്ങിവരവ് വൈകും. ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ താരം തിരികെ വരുമെന്നാണ് കരുതിയിരുന്നതെങ്കിലും പരിക്ക് ഭേദമാകാത്തത് കാരണം അതുണ്ടാകില്ല എന്ന് സെലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഷാകിബ് രണ്ടാം ടി20യുടെ സമയത്ത് പൂര്‍ണ്ണാരോഗ്യവാനാകുമെന്നാണ് സെലക്ടര്‍മാരുടെ വിശ്വാസം.

ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഫൈനലില്‍ ഏറ്റ പരിക്കാണ് ബംഗ്ലാദേശിനും ഷാകിബിനും തിരിച്ചടിയായി മാറിയത്. കൈയ്യിലെ സ്റ്റിച്ച് മാറ്റിയിട്ടുണ്ടെങ്കിലും അതുണങ്ങുവാന്‍ ഒരാഴ്ച കൂടി വേണ്ടി വരുമെന്നാണ് അറിയുന്നത്. എന്നാല്‍ ഷാകിബ് രണ്ട് മത്സരങ്ങള്‍ക്കും ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് താരം തന്നെ പറയുന്നത്.

ടി20 പരമ്പരയില്‍ കളിക്കാതെ പൂര്‍ണ്ണാരോഗ്യവാനായി ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 സീരീസായ നിദാഹസ് ട്രോഫിയില്‍ പങ്കെടുക്കുവാനാണ് താരം ലക്ഷ്യം വയ്ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial