ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ പാകിസ്ഥാന്റെ ഹസൻ നവാസ് വീണ്ടും ഡക്കിൽ പോയി. അഞ്ച് മത്സരങ്ങളിൽ നിന്ന് താരത്തിന്റെ മൂന്ന് ഡക്കാണിത്. വെല്ലിംഗ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ടി20യിൽ ജേക്കബ് ഡഫിയുടെ പന്തിൽ ആണ് നവാസ് ഡക്കിൽ വീണത്.

ഒരു ദ്വിരാഷ്ട്ര ടി20 ഐ പരമ്പരയിൽ മൂന്ന് പൂജ്യങ്ങൾ നേടുന്ന ആദ്യ ബാറ്റ്സ്മാനായി ഇതോടെ നവാസ് മാറി. ഈഡൻ പാർക്കിൽ നടന്ന മൂന്നാം ടി20യിൽ സെഞ്ച്വറി നേടി നവാസ് തിളങ്ങിയിരുന്നു. പക്ഷെ ബാക്കി മത്സരങ്ങളിൽ താരം പരാജയപ്പെട്ടു.














