ഹർഷ ബോഗ്ലെയെ ആക്ഷേപിച്ച് സഞ്ജയ് മഞ്ചേരക്കർ

Staff Reporter

ബംഗ്ലാദേശിനെതിരെയുള്ള പിങ്ക് ബോൾ ടെസ്റ്റിനിടെ പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്ലെയെ സഞ്ജയ് മഞ്ചേരകർ ആക്ഷേപിച്ചതായി ആരോപണം. പിങ്ക് ബോളിന്റെ കാഴ്ചയെ പറ്റി കൂടുതൽ ചർച്ചകൾ വേണമെന്ന ഹർഷ ബോഗ്ലെയുടെ അഭിപ്രായത്തോട് സഞ്ജയ് മഞ്ചേരക്കർ പറഞ്ഞ മറുപടിയാണ് വിവാദമായത്.

പിങ്ക് ബോളിന്റെ കാഴ്ചക്ക് യാതൊരു പ്രശ്നവും ഇല്ലെന്നും ക്രിക്കറ്റ് കളിച്ച ആളുകളോട് ഇതിനെ പറ്റി ചോദിക്കണമെന്നായിരുന്നു മഞ്ചേരക്കറുടെ അഭിപ്രായം. എന്നാൽ ക്രിക്കറ്റ് കളിച്ചത് ക്രിക്കറ്റ് പഠിക്കാനുള്ള ഒരു കുറവായോ അല്ലെങ്കിൽ കൂടുതൽ എന്തെങ്കിലും ലഭിച്ചതായോ കണക്കാക്കേണ്ടതില്ലെന്ന് ബോഗ്ലെ മറുപടി പറയുകയും ചെയ്തിരുന്നു. ഇതോടെ മഞ്ചേരക്കർക്കെതിരെ സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകർ രംഗത്തെത്തുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങൾ കളിച്ച താരമാണ് സഞ്ജയ് മഞ്ചേരക്കർ . അതെ സമയം ക്രിക്കറ്റ് കളിക്കാതെ കമന്റേറ്ററായ ആളാണ് ഹർഷ ബോഗ്ലെ.