ചരിത്രമെഴുതി ഹാരി ടെക്ടര്‍, ഏകദിനത്തിൽ ഏഴാം റാങ്കിൽ

Sports Correspondent

പുരുഷ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പത്തിനുള്ളിൽ കടന്ന് അയര്‍ലണ്ടിന്റെ ഹാരി ടെക്ടര്‍. 72 റേറ്റിംഗ് പോയിന്റ് വര്‍ദ്ധനവ് നേടിയ താരം ഏഴാം സ്ഥാനത്തെത്തുകയായിരുന്നു. ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിൽ തന്റെ ടോപ് സ്കോര്‍ ആയ 140 റൺസ് രണ്ടാം മത്സരത്തിൽ നേടിയതാണ് താരത്തിന് തുണയായത്. 722 റേറ്റിംഗ് പോയിന്റുള്ള താരം വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, സ്റ്റീവന്‍ സ്മിത്ത് എന്നീ മുന്‍ നിര ബാറ്റ്സ്മാന്മാരെക്കാള്‍ റാങ്കിംഗിൽ മുന്നിലാണ്.

886 റേറ്റിംഗ് പോയിന്റുമായി ബാബര്‍ അസം ആണ് ഒന്നാമത്. റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ 777 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഫകര്‍ സമന്‍ 755 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. ഇന്ത്യയിൽ നിന്ന് ശുഭ്മന്‍ ഗിൽ അഞ്ചാം സ്ഥാനത്തും വിരാട് കോഹ്‍ലി 8ാം സ്ഥാനത്തുമാണുള്ളത്. രോഹിത് ശര്‍മ്മ പത്താം സ്ഥാനത്തും നിൽക്കുന്നു.