ഇന്ത്യയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകൾക്ക് മുന്നോടിയായി ഇംഗ്ലണ്ട് അവരുടെ വൈറ്റ്-ബോൾ ഫോർമാറ്റുകളുടെ വൈസ് ക്യാപ്റ്റനായി ഹാരി ബ്രൂക്കിനെ നിയമിച്ചു. 25 കാരൻ എല്ലാ ഫോർമാറ്റുകളിലും ഇംഗ്ലണ്ടിന്റെ പ്രധാന താരമാണ്.

കൊൽക്കത്തയിൽ നാളെ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിൽ ബട്ലർ ആണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. 20 ഏകദിനങ്ങളിൽ നിന്ന് 39.94 ശരാശരിയിൽ ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധസെഞ്ച്വറികളുമടക്കം 719 റൺസ് ബ്രൂക്ക് ഇതുവരെ ഇംഗ്ലണ്ടിനായി നേടിയിട്ടുണ്ട്, ടി20യിൽ 39 മത്സരങ്ങളിൽ നിന്ന് 146.07 എന്ന സ്ട്രൈക്ക് റേറ്റിൽ 707 റൺസും അദ്ദേഹം നേടിയിട്ടുണ്ട്.