ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസ് വനിതകൾക്കെതിരെ മുംബൈ ഇന്ത്യൻസ് വനിതകൾ തങ്ങളുടെ 20 ഓവറിൽ 149/7 എന്ന സ്കോർ ഉയർത്തി. 44 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 66 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് മുംബൈക്ക് പൊരുതാനുള്ള റൺസ് നൽകിയത്.

നാറ്റ് സ്കൈവർ-ബ്രണ്ട് 28 പന്തിൽ 30 റൺസ് സംഭാവന ചെയ്‌തപ്പോൾ, അമൻജോത് കൗർ (7 പന്തിൽ 14) റൺസ് എടുത്തു. എന്നാൽ അവസാന 5 ഓവറിൽ റൺസ് ഉയർത്താൻ മുംബൈക്ക് ആയില്ല.
ഡിസി-ഡബ്ല്യുവിന് വേണ്ടി, മാരിസാൻ കാപ്പ് തൻ്റെ നാല് ഓവറിൽ 2/11 എന്ന നിലയിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ശ്രീ ചരണിയും ജെസ് ജോനാസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.