2024-ലെ വനിതാ ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഹർമൻപ്രീത് കൗറിനെ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പദ്ധതിയിടുന്നതായി റിപ്പോർട്ട്. കൗറിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നു എത്തിയത്.
നാല് ഗ്രൂപ്പ് മത്സരങ്ങളിൽ രണ്ടെണ്ണം തോറ്റു. പ്രധാന മത്സരങ്ങളിൽ ഇന്ത്യക്ക് നല്ല പ്രകടനം നടത്താൻ കഴിയാതെ പോയത് ടീമിൻ്റെ നേതൃത്വത്തെയും ഭാവി ദിശയെയും കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് കാര്യങ്ങൾ നയിച്ചു.
ഒക്ടോബർ 24-ന് നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിസിസിഐയും സെലക്ഷൻ കമ്മിറ്റിയും മുഖ്യ പരിശീലകൻ അമോൽ മുജുംദാറും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹർമൻപ്രീതിനെ മാറ്റിയാൽ സ്മൃതി മന്ദാന ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയേക്കും. സ്മൃതിയുടെ കീഴിൽ ആർ സി ബി വനിതാ ഐ പി എൽ വിജയിച്ചിരുന്നു.