ശ്രീലങ്കയ്ക്കെതിരെ റണ്ണടിച്ച് കൂട്ടി ഇന്ത്യ, അര്‍ദ്ധ ശതകങ്ങളുമായി സ്മൃതിയും ഹര്‍മ്മന്‍പ്രീത് കൗറും

Sports Correspondent

ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോറുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് 172/3 എന്ന സ്കോറാണ് ഇന്ത്യ നേടിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഷഫാലി വര്‍മ്മ – സ്മൃതി മന്ഥാന കൂട്ടുകെട്ട് 98 റൺസ് നേടിയെങ്കിലും അടുത്തടുത്ത പന്തുകളിൽ ഇരുവരെയും ഇന്ത്യയ്ക്ക് നഷ്ടമായി.

Smritimandhana

38 പന്തിൽ 50 റൺസ് നേടിയ സ്മൃതി റണ്ണൗട്ട് രൂപത്തിൽ പുറത്തായപ്പോള്‍ 40 റൺസ് നേടിയ ഷഫാലി തൊട്ടടുത്ത പന്തിൽ പുറത്തായി. പിന്നീട് 27 പന്തിൽ 52 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ പുറത്താകാതെ നിന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.