ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ. ഇന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് ആണ് എടുത്തത്. ഹാർദിക് പാണ്ഡ്യയുടെ ഇന്നിംഗ്സ് ആണ് ഇന്ത്യക്ക് കരുത്തായത്. ഇന്ത്യയുടെ മുൻ നിരയ്ക്ക് ഇന്ന് തിളങ്ങാൻ ആയില്ല.
വൈസ് ക്യാപ്റ്റൻ ഗിൽ ആദ്യ ഓവറിൽ തന്നെ 4 റൺസ് എടുത്ത് പുറത്തായി. 12 റൺസ് എടുത്ത ക്യാപ്റ്റൻ സൂര്യകുമാർ, 17 റൺസ് എടുത്ത അഭിഷേക് എന്നിവരും പെട്ടെന്ന് പുറത്തായി. തിലക് വർമ 26 റൺസ് എടുത്തെങ്കിലും 32 പന്ത് വേണ്ടി വന്നു. അക്സർ പട്ടേൽ 23 റൺസ് എടുത്തും പുറത്തായി.
ഇതിനു ശേഷം ഹാർദിക് വന്നാണ് ക്ലി ഇന്ത്യക്ക് അനുകൂലമാക്കിയത്. ആക്രമിച്ചു തന്നെ കളിച്ച ഹാർദിക് 28 പന്തിൽ 59 റൺസ് എടുത്തു. 4 സിക്സും 6 ഫോറും ഹാർദിക് അടിച്ചു. ശിവം ദൂബെ 11 റൺസ് എടുത്ത് നിരാശ നൽകി.