“ഇന്ത്യക്ക് ഒപ്പം ലോകകപ്പ് നേടുകയാണ് പുതുവർഷത്തിലെ ലക്ഷ്യം” – ഹാർദ്ദിക് പാണ്ഡ്യ

Newsroom

ഇന്ത്യൻ ടീമിന് ഒപ്പം ഏകദിന ലോകകപ്പ് നേടുക എന്നതാണ് തന്റെ പുതുവർഷ റെസല്യൂഷൻ എമ്ന് ഇന്ത്യൻ ടി20 ഐ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരക്ക് മുന്നോടിയായി സംസാരിക്കുക ആയിരുന്നു പാണ്ഡ്യ.

ഹാർദ്ദിക് 23 01 02 18 34 48 911

കഴിഞ്ഞ വർഷം നല്ലതായിരുന്നു. പുതുവർഷത്തിൽ ഞാൻ എന്താണ് നേടാൻ ആഗ്രഹിക്കുന്നത്? നേടാൻ ഒരുപാട് ഉണ്ട്. എന്റെ കരിയറിൽ ഞാൻ കാര്യമായി ഒന്നും നേടിയിട്ടില്ല. അതിനാൽ, ഭാവിയിലേക്ക് ഉറ്റുനോക്കുന്നു, ലോകകപ്പ് നേടുക എന്നതാണ് പ്രധാന ലക്ഷ്യം. പാണ്ഡ്യ പറഞ്ഞു.

ലോകകപ്പ് നേടുക എന്നതാണ് ന്യൂ ഇയർ റസല്യൂഷൻ. അതിലും വലിയ ലക്ഷ്യം വേറെയുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ലോകകപ്പ് നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അതിനായി ഞങ്ങൾ ശ്രമിക്കും. ഞങ്ങൾ അതിനായി എല്ലാം നൽകും എന്നും പാണ്ഡ്യ പറഞ്ഞു. ഈ വർഷം ഒക്ടോബറിൽ ആണ് എകദിന ലോകകപ്പ് നടക്കേണ്ടത്.