ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഹാർദിക് പാണ്ഡ്യയെ ഇന്ത്യ ടീമിൽ എടുക്കണമായിരുന്നു എന്ന് റിക്കി പോണ്ടിംഗ്. ഇന്ത്യയുടെ എക്‌സ്-ഫാക്ടർ ആയി ഹാർദ്ദിക് മാറുമായിരുന്നു എന്നും റിക്കി പോണ്ടിംഗ് പറഞ്ഞു. ഹാർദിക് പാണ്ഡ്യയെ പോലെയുള്ള ഒരാൾക്ക് ഒരു ടെസ്റ്റ് മത്സരത്തിൽ വലിയ പ്രാധാന്യം ഉണ്ടാകുമായിരുന്നു. പോണ്ടിംഗ് പറഞ്ഞു.
“ടെസ്റ്റ് മത്സരം തന്റെ ശരീരത്തിന് അൽപ്പം ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞതായി എനിക്കറിയാം. എന്നാൽ ഒറ്റത്തവണ കളിക്കാൻ… ഈ ഐപിഎല്ലിൽ അദ്ദേഹം എല്ലാ മത്സരങ്ങളും പന്തെറിയുന്നു, വേഗത്തിൽ തന്നെ പന്തെറിയുന്നു, ” – പോണ്ടിംഗ് പറഞ്ഞു.
“ഹാർദ്ദിക് ഉണ്ടായിരുന്നു എങ്കിൽ ഇന്ത്യക്ക് ഒരു എക്സ്-ഫാക്ടർ ആയിരുന്നേനെ, ഒറ്റത്തവണ കളിയിൽ തിരഞ്ഞെടുത്താൽ, ബാറ്റും ബോളും ഉപയോഗിച്ച് അയാൾക്ക് എന്തുചെയ്യാനാകുമെന്ന് കാണാൻ ഇന്ത്യക്ക് ആകുമായിരുന്നു. അത് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസമാകുമായിരുന്നു” പോണ്ടിംഗ് കൂട്ടിച്ചേർത്തു.
2018ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഹാർദിക് ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. 2017ൽ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അദ്ദേഹം 11 ടെസ്റ്റുകളിൽ നിന്ന് 532 റൺസും 17 വിക്കറ്റും ഇന്ത്യക്ക് ആയി നേടിയിട്ടുണ്ട്