ഇന്നലെ വെസ്റ്റിൻഡീസിന് എതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്നലെ ചെയ്സ് ചെയ്യുമ്പോൾ ഇന്ത്യൻ ടീമിന് ചില തെറ്റുകൾ പറ്റി എന്നും എന്നാൽ ഇത്തരം തെറ്റുകൾ സ്വാഭാവികമാണെന്നും ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞു.
“ഞങ്ങൾ ചെയ്സിൽ ശരിയായ ദിശയിൽ ആയിരുന്നു. പക്ഷെ ഞങ്ങൾ ചില പിഴവുകൾ വരുത്തി, പക്ഷേ അത് പ്രശ്നമല്ല” പാണ്ഡ്യ പറഞ്ഞു
“നിങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ, ചെയ്സ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഞങ്ങൾക്ക് രണ്ട് വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടപ്പോൾ അത് ഞങ്ങൾക്ക് തിരിച്ചടിയായി.” ഹാർദ്ദിക് പറഞ്ഞു. ഇന്നലെ 4 റൺസിന്റെ പരാജയമായിരുന്നു ഇന്ത്യ വഴങ്ങിയത്.
ഇന്നലെ മൂന്ന് സ്പിന്നർമാരെ കളിപ്പിച്ചതും ഹാർദ്ദിക് ന്യായീകരിച്ചു.”മൂന്ന് സ്പിന്നർമാരുടെ ബൗളിംഗ് കോമ്പിനേഷൻ ഗ്രൗണ്ട് കണ്ടീഷന് അനുസരിച്ച് ആയിരുന്നു. യുസിയും കുൽദീപും ഒരുമിച്ച് കളിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു, അക്സർ ബാറ്റിംഗും കണക്കിലെടുത്തു.”