ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിൽ ഓവർ ചെയ്തതിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി. ഈ സീസണിലെ ആദ്യ പിഴ ആണിത്.

പാണ്ഡ്യയ്ക്ക് ഇത്തരമൊരു പെനാൽറ്റി ലഭിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ സീസണിൽ, കുറഞ്ഞ ഓവർ നിരക്കിന് അദ്ദേഹത്തിന് നിരവധി തവണ പിഴ ചുമത്തപ്പെട്ടിരുന്നു. ഒരു മത്സരത്തിൽ നിന്ന് വിലക്ക് പോലും ലഭിച്ചു. 2025 ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ ഈ വിലക്ക് കാരണം ഹാർദികിന് കളിക്കാൻ ആയിരുന്നില്ല. ഇത്തവണ ഓവർ റേറ്റ് കുറഞ്ഞാൽ വിലക്ക് ഉണ്ടാകില്ല എന്ന് ഐ പി എൽ തീരുമാനിച്ചിട്ടുണ്ട്.