വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകം ആണെന്ന് പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ. എന്നാൽ റുതുരാജിനെ പോലുള്ള താരങ്ങള്‍ക്ക് അവസരം നൽകുവാനായി ഇവര്‍ക്ക് വിശ്രമം നൽകേണ്ടത് വളരെ പ്രധാനമായ കാര്യമാണെന്നും ഹാര്‍ദ്ദിക് കൂട്ടിചേര്‍ത്തു.
ഈ പരമ്പരയിൽ കൂടുതലായി ഇന്ത്യയുടെ യുവ താരങഅങള്‍ക്ക് അവസരം നൽകുക എന്നതായിരുന്നു പരമമായ ലക്ഷ്യമെന്നും അതിന് ടീമിന് സാധിച്ചുവെന്നും ഹാര്‍ദ്ദിക് കൂട്ടിചേര്‍ത്തു.
വിരാടിനും രോഹിത്തിനും വിശ്രമം നൽകിയ ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അന്ന് ബാറ്റിംഗ് പരാജയപ്പെട്ടപ്പോള്‍ ഇന്നലത്തെ മത്സരത്തിൽ അതിശക്തമായ ബാറ്റിംഗുമായി ഇന്ത്യ 351 റൺസാണ് നേടിയത്. തുടര്‍ന്ന് വെസ്റ്റിന്‍ഡീസിനെ 151 റൺസിന് ഒതുക്കി 200 റൺസ് വിജയം ടീം നേടി.