ഹാർദ്ദിക് പാണ്ഡ്യ മികച്ച ക്യാപ്റ്റൻ ആണെന്നും അദ്ദേഹത്തിന് താൻ വലിയ ഭാവി കാണുന്നു എന്നും മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി കാണാൻ രസമാണ്. ഒരു സമ്മർദ്ദവും ഇല്ല. താൻ കളിക്കാൻ ആഗ്രഹിക്കുന്ന ടീമിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. ഇന്ത്യയുടെ ഒരു യുവ ടീമായിരുന്നു, പ്രധാന കളിക്കാരായ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ബുംറ എന്നിവർ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. എന്നിട്ടും ഹാർദ്ദികിന്റെ കീഴിൽ ടീം നല്ല പ്രകടനങ്ങൾ നടത്തി. കൈഫ് പറഞ്ഞു.
പാണ്ഡ്യ പുതിയ കളിക്കാർക്കൊപ്പം നന്നായി പ്രവർത്തിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിൽ പിച്ച് എന്താണ് പറയുന്നതെന്ന് മനസ്സിലാക്കുക എന്നതാണ് പ്രധാന കാര്യം. മൂന്ന് മത്സരങ്ങളിലും വ്യത്യസ്ത-വ്യത്യസ്‌ത സാഹചര്യങ്ങളിൽ ആയിരുന്നു. എങ്കിലും എവിടെ എന്ത് തീരുമാനമെടുക്കണമെന്ന് ഹാർദ്ദികിന് നന്നായി അറിയാം. അദ്ദേഹത്തിന്റെ ഭാവി വളരെ ശോഭനമാണ് കൈഫ് കൂട്ടിച്ചേർത്തു