ലോകകപ്പ് അടുക്കവെ ഹാർദ്ദിക് പാണ്ഡ്യയുടെ ഫോം ആശങ്ക നൽകുന്നു എന്ന് മുൻ ഇന്ത്യൻ താരൻ സഞ്ജയ് മഞ്ജരേക്കർ. ഹാർദികിന്റെ ബാറ്റിങും ഒപ്പം അദ്ദേഹം അധികം ബൗൾ ചെയ്യാത്തതും ആശങ്ക നൽകുന്നുണ്ട് എന്ന് മഞ്ജരേക്കർ പറഞ്ഞു. “ഹാർദിക് പാണ്ഡ്യയുടെ ഫോം അൽപ്പം ആശങ്കാജനകമാണ്, അദ്ദേഹത്തിന് ബൗളിംഗ് ചെയ്യേണ്ടതുണ്ട്. ലോകകപ്പിൽ നിങ്ങൾക്ക് ധാരാളം ശാരീരിക അദ്ധ്വാനം ചെയ്യേണ്ടി വരും, കാരണം നിങ്ങൾക്ക് ഒരു ബാറ്റർ മാത്രമല്ല ഓൾറൗണ്ടർ എന്ന നിലയിൽ അദ്ദേഹത്തെ ആവശ്യമാണ്” – മഞ്ജരേക്കർ പറഞ്ഞു.
“ഒരു ഇന്നിംഗ്‌സിന് കുറഞ്ഞത് 6-7 ഓവറെങ്കിലും ഹാർദികിൽ നിന്ന് പ്രതീക്ഷിക്കുന്നു. 2011ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ, സുരേഷ് റെയ്‌നയെയും യുവരാജ് സിങ്ങിനെയും പോലുള്ള ബാറ്റർമാരാണ് പന്തെറിഞ്ഞ് ഇന്ത്യയെ സഹായിച്ചത്, അതിനാൽ ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗ് വളരെ പ്രധാനമാണ്, ”മഞ്ജരേക്കർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.
അവസാന മാസങ്ങളിൽ ടി20യിലും ഏകദിനത്തിലും സ്ഥിരതയാർന്ന രീതിയിൽ ബാറ്റു ചെയ്യാൻ ഹാർദികിന് ആയിട്ടില്ല.