ടി20 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ ആകും എന്നതിന്റെ സൂചനയാണ് പുതിയ ടീം പ്രഖ്യാപനം എന്ന് ആകാശ് ചോപ്ര

Newsroom

വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ തുടരുന്നത് ഹാർദിക് സ്ഥിരമായി ഇന്ത്യ ടി20 ടീം ക്യാപ്റ്റൻ ആകുമെന്നതിന്റെ സൂചനയാണെന്ന് ആകാശ് ചോപ്ര. അടുത്ത വർഷം വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന ടി20 ലോകകപ്പിൽ സ്റ്റാർ ഓൾറൗണ്ടർ ഇന്ത്യയെ നയിക്കാൻ സാധ്യതയുണ്ടെന്നും മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര പറയുന്നു.

Picsart 23 01 02 18 34 38 707

“ടി20 ലോകകപ്പിന് ശേഷം ക്യാപ്റ്റൻസി ഹാർദിക് പാണ്ഡ്യക്ക് ഇന്ത്യ നൽകി – വരും കാലങ്ങളിൽ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടി20 ടീമിനെ നയിക്കും, അതായത് വരാനിരിക്കുന്ന ലോകകപ്പ് വരെ. അതിന്റെ സൂചനയാണ് ഇത്” ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

“ഇന്ത്യൻ ടീം ഇതിനകം തലമുറ മാറ്റത്തിന്റെ ദിശയിലേക്ക് നീങ്ങിയതായി എനിക്ക് തോന്നുന്നു, . സീനിയർമാരിൽ ആരെയും തിരഞ്ഞെടുത്തിട്ടില്ല. ലോകകപ്പിന് ശേഷം രോഹിതിനെയും കോഹ്‌ലിയെയും ടി20യിൽ കളിപ്പിച്ചിട്ടില്ല. ഇത് നല്ല സൂചനയാണ്” ചോപ്ര പറഞ്ഞു.