കഴിഞ്ഞ 6 മാസം പ്രയാസമുള്ളതായിരുന്നു, ഈ വിജയം കഠിനാധ്വാനത്തിന്റെ ഫലം – ഹാർദിക്

Newsroom

Picsart 24 06 30 01 33 21 098
Download the Fanport app now!
Appstore Badge
Google Play Badge 1

അവസാന 6 മാസം തനിക്ക് ഏറെ പ്രയാസമുള്ളതായിരുന്നു എന്ന് ഹാർദിക് പാണ്ഡ്യ. ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം സംസാരിക്കുക ആയിരുന്നു ഹാർദിക് പാണ്ഡ്യ. വളരെ വൈകാരികമാണ് ഈ കിരീട നേട്ടം എന്നും ഹാർദിക് പറഞ്ഞു.

ഹാർദിക് 24 06 30 01 32 59 388

“ഇന്ന് രാജ്യം മുഴുവൻ ആഗ്രഹിച്ച കിരീടമാണ് നമുക്ക് ലഭിച്ചത്. എനിക്ക് ഈ വിജയം കൂടുതൽ സ്പെഷ്യൽ ആണ്, എൻ്റെ കഴിഞ്ഞ 6 മാസം അങ്ങനെയായിരുന്നു, ഞാൻ ഒരക്ഷരം ഒന്നിനെ കുറിച്ചും മിണ്ടിയില്ല. ഞാൻ കഠിനാധ്വാനം ചെയ്താൽ എനിക്ക് തിളങ്ങാൻ ആകും എന്ന് എനിക്കറിയാമായിരുന്നു.” ഹാർദിക് പറഞ്ഞു.

“ഞങ്ങൾ എല്ലായ്‌പ്പോഴും വിശ്വസിച്ചിരുന്നു, ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുകയും ശാന്തത പാലിക്കുകയും ചെയ്തു. ആ അവസാന 5 ഓവറുകളുടെ ക്രെഡിറ്റ് ബുമ്രക്കും മറ്റ് ബൗളർമാർക്കും ആണ്. ഞാൻ എറിയുന്ന ഓരോ പന്തിലും 100% സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എപ്പോഴും സമ്മർദ്ദം ആസ്വദിച്ചു.” ഹാർദിക് പറഞ്ഞു.