മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്, താൻ എംഎസ് ധോണിയുമായി സംസാരിക്കാറില്ല എന്ന് തുറന്ന് പറഞ്ഞു, ഇരുവരും ഒരു ദശാബ്ദത്തിലേറെയായി സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2011 ലോകകപ്പ് നേടിയ ഇന്ത്യയുടെ ടീമിലെ പ്രധാന അംഗമായിരുന്ന ഹർഭജൻ.
“ഇല്ല, ഞാൻ ധോണിയോട് സംസാരിക്കില്ല,” ഹർഭജൻ ന്യൂസ്18നോട് പറഞ്ഞു. “എനിക്ക് അവനോട് വിരോധമൊന്നുമില്ല. അവന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറയാം. പക്ഷെ അവന് പറയാനുണ്ടായുരുന്നു എങ്കിൽ അവൻ എന്നോട് പറയുമായിരുന്നു.” ഹർഭജൻ പറഞ്ഞു.
2018 മുതൽ 2020 വരെ ചെന്നൈ സൂപ്പർ കിംഗ്‌സിൽ ധോണിയുടെ നേതൃത്വത്തിൽ ഹർഭജൻ കളിച്ചിരുന്നു.
“ഞാൻ സിഎസ്‌കെയിൽ കളിക്കുമ്പോൾ, അപ്പോഴാണ് ഞങ്ങൾ സംസാരിച്ചത്; അല്ലെങ്കിൽ ഞങ്ങൾ സംസാരിക്കാറില്ല. ഇത് 10 വർഷവും അതിലധികവും കഴിഞ്ഞു,” ഹർഭജൻ വെളിപ്പെടുത്തി.
“ഞങ്ങൾ CSK യിൽ ഐപിഎൽ കളിക്കുമ്പോൾ, ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു, അതും ഗ്രൗണ്ടിൽ ഒതുങ്ങി, അതിനുശേഷം അവൻ എൻ്റെ മുറിയിൽ വന്നിട്ടില്ല, ഞാൻ അവൻ്റെ മുറിയിലേക്ക് പോയിട്ടുമില്ല.”
“എൻ്റെ കോളുകൾ എടുക്കുന്നവരെ മാത്രമേ ഞാൻ വിളിക്കൂ,” അദ്ദേഹം പറഞ്ഞു. “എനിക്ക് സമയമില്ല, ഒപ്പം ഞാൻ സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്തുന്നു. ഒരു ബന്ധം എല്ലായ്പ്പോഴും കൊടുക്കലും വാങ്ങലുമാണ്. ഞാൻ നിങ്ങളെ ബഹുമാനിച്ചാൽ, നിങ്ങൾ എന്നെ ബഹുമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ നിങ്ങൾ എന്റെ കോളുകളോട് പ്രതികരിക്കണം. പക്ഷേ ഒന്നോ രണ്ടോ തവണ വിളിച്ചിട്ടും പ്രതികരണം ലഭിച്ചില്ലെങ്കിൽ, പിന്നെ ആ ബന്ധം മുന്നോട്ട് പോകില്ല.”