ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിനിടെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറിനെതിരെ വംശീയമായ അധിക്ഷേപകരമായ പരാമർശം നടത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് വിവാദത്തിൽ. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിൽ കമന്ററി പറയുന്നതിനിടയിൽ, ഹർഭജൻ ആർച്ചറുടെ ബൗളിംഗ് സ്പെല്ലിനെ ലണ്ടനിലെ “കാലി ടാക്സി” (കറുത്ത ടാക്സി) യുമായി താരതമ്യം ചെയ്തു.

“ലണ്ടൻ മേ കാലി ടാക്സി കാ മീറ്റർ തേസ് ഭാഗ്താ ഹേ, ഔർ യഹ പേ ആർച്ചർ സാഹബ് കാ മീറ്റർ ഭി തേസ് ഭാഗാ ഹേ” (ലണ്ടനിൽ, കറുത്ത ടാക്സിയുടെ മീറ്റർ വേഗത്തിൽ ഓടുന്നു, ഇവിടെ, ആർച്ചറുടെ മീറ്ററും വേഗത്തിൽ ഓടുന്നു) എന്ന് പറഞ്ഞു. ഈ കമന്റ് വംശീയ പരാമർശമാണെന്ന് ക്രിക്കറ്റ് ആരാധാകർ വിലയിരുത്തി. ഹർഭാജനെ കമന്ററി പാനലിൽ നിന്ന് മാറ്റണം എന്നും ക്രിക്കറ്റ് ആരാധാകർ ആവശ്യപ്പെട്ടു.
മത്സരത്തിൽ ആർച്ചർ ഇന്നലെ 76 റൺസ് വഴങ്ങിയിരുന്നു. ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും എക്സ്പൻസീവ് സ്പെല്ലായി മാറി.