ഹരാരെ സ്പോര്‍ട്സ് ക്ലബിലെ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ തുടരുവാന്‍ അനുമതി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ക്ലബിലെ തീപിടുത്തം യഥാസമയം ഫയര്‍ഫൈറ്റേഴ്സ് കെടുത്തിയിരുന്നു. ഇവിടെ ഇനിയും മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും സൂപ്പര്‍ സിക്സിലെ നാല് മത്സരങ്ങളും ജൂലൈ 9ന് നടക്കുന്ന ഫൈനലും നടക്കാനുണ്ട്.
ഗ്രൗണ്ടിന്റെ സത്തേൺ എന്‍ഡിന് ഏതാനും മീറ്ററുകളപ്പുറമാണ് തീപിടുത്തം ഉണ്ടായത്. ഗ്രൗണ്ടിന്റെ ഏതെങ്കിലും സ്ട്രക്ച്ചറിന് നാശനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് സിംബാബ്‍വേ ക്രിക്കറ്റ് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞത്.














