Hanumavihari

മധ്യ പ്രദേശിലേക്ക് നീക്കം വേണ്ടെന്ന് തീരുമാനിച്ച ഹനുമ വിഹാരി

വരുന്ന രഞ്ജി സീസണിൽ മധ്യ പ്രദേശിലേക്ക് നീങ്ങുവാന്‍ തീരുമാനിച്ച ഹനുമ വിഹാരി തന്റെ തീരുമാനം പിന്‍വലിച്ച് ആന്ധ്രയ്ക്കായി തന്നെ കളിക്കുമെന്ന് അറിയിച്ചു. താരം നീക്കം ആവശ്യപ്പെട്ട് ആന്ധ്ര ക്രിക്കറ്റ് അസോസ്സിയേഷനെ സമീപിച്ചുവെങ്കിലും ഇതുവരെ എന്‍ഒസി കൊടുത്തില്ലായിരുന്നുവെന്നും താരം ഇപ്പോള്‍ തങ്ങളോടൊപ്പം നിൽക്കുവാന്‍ തീരുമാനിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും എസിഎ സിഇഒ ശിവ റെഡ്ഢി വ്യക്തമാക്കി.

വിഹാരി താല്പര്യം പ്രകടിപ്പിച്ചുവെങ്കിലും തങ്ങള്‍ ഇതിന്മേൽ ഒരു തീരുമാനം എടുത്തില്ലെന്നായിരുന്നു മധ്യ പ്രദേശ് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഈ വിഷയത്തിൽ വ്യക്തത വരുത്തിയത്.

Exit mobile version