റോയല്‍ ലണ്ടന്‍ ഏകദിന കപ്പില്‍ ഹാംഷയര്‍ ചാമ്പ്യന്മാര്‍. ഇന്നലെ നടന്ന ഫൈനലില്‍ കെന്റിനെ 61 റണ്‍സിനാണ് ഹാംഷയര്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹാംഷയര്‍ റൈലി റൂസോയുടെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടുകയായിരുന്നു. സാം നോര്‍ത്ത് ഈസ്റ്റ്(75*), ടോം അല്‍സോപ്(72) എന്നിവരും ബാറ്റിംഗില്‍ ഹാംഷയറിനായി തിളങ്ങി. കെന്റിനു വേണ്ടി ജോ ഡെന്‍ലി 4 വിക്കറ്റും ഇമ്രാന്‍ ഖയ്യും രണ്ട് വിക്കറ്റും നേടി.
331 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കെന്റ് 47.1 ഓവറില്‍ 269 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 86 റണ്‍സ് നേടിയ ഡാനിയേല്‍ ബെല്‍-ഡ്രമ്മോണ്ട്, 75 റണ്‍സുമായി നായകന്‍ സാം ബില്ലിംഗ്സ് എന്നിവര്‍ പൊരുതി നോക്കിയെങ്കിലും 61 റണ്‍സ് അകലെ വരെ മാത്രമേ ടീമിനു എത്താനായുള്ളു. നാല് കെന്റ് താരങ്ങള്‍ റണ്‍ഔട്ട് ആയതും ടീമിനു തിരിച്ചടിയായി.
ഹാംഷയറിനു വേണ്ടി ഗാരെത്ത് ബെര്‍ഗ് രണ്ടും ലിയാം ഡോസണ്‍, ഡെയില്‍ സ്റ്റെയിന്‍, ക്രിസ് വുഡ്, മേസണ്‍ ക്രെയിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial














