ഈ വരുന്ന ബുധന്‍, വെള്ളി തീയ്യതികളില്‍ ക്രിക്കറ്റ് അച്ചടക്ക കമ്മിറ്റിയുടെ മുന്നിലെത്തുവാന്‍ ബെന്‍ സ്റ്റോക്സ്, അലക്സ് ഹെയില്‍സ് എന്നിവരോട് ആവശ്യപ്പെട്ട് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബ്രിസ്റ്റോളിലെ നിശാ ക്ലബ്ബിലെ സംഘര്‍ഷത്തില്‍ താരങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകുമോ എന്നതിനെ സംബന്ധിച്ച തീരുമാനമാവും അടുത്ത് തന്നെ പുറത്ത് വരിക.
ഇത് മൂലം സ്റ്റോക്സിനു കുറെയേറെ മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കേണ്ട സാഹചര്യമുണ്ടാകുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് വിലക്കുള്ള ഒരു സ്വകാര്യ വസതിയില്‍ വെച്ചാവും ഇവരുടെ വാദം കേള്‍ക്കുക. വെള്ളിയാഴ്ച വിധി പ്രഖ്യാപനമുണ്ടാകുമെന്നും അറിയുന്നു. സ്റ്റോക്സിനെയോ ഹെയില്‍സിനെയോ കുറ്റക്കാരാണെന്ന് ബ്രിസ്റ്റോള്‍ കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രത്യേക അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.