ബംഗ്ലാദേശിന്റെ 192 റൺസിനെ 40.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് അഫ്ഗാനിസ്ഥാൻ. ഇന്ന് നടന്ന മത്സരത്തിൽ 106 റൺസ് നേടി പുറത്താകാതെ നിന്ന റഹ്മാനുള്ള ഗുര്‍ബാസ് ആണ് അഫ്ഗാനിസ്ഥാന്റെ വിജയം ശില്പി.
ഗുര്‍ബാസ് 110 പന്തിൽ 7 ഫോറും 4 സിക്സും അടക്കമാണ് ഈ സ്കോര്‍ നേടിയത്. റഹ്മത് ഷാ 47 റൺസും റിയാസ് ഹസന്‍ 35 റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസന്‍ രണ്ട് വിക്കറ്റ് നേടി.