അഫ്ഗാനിസ്ഥാന് 311 റൺസ്, ഗുര്‍ബാസിന് ശതകം, അസ്മത്തുള്ളയ്ക്കും റഹ്മത്തിനും അര്‍ദ്ധ ശതകം

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ 311 റൺസ് നേടി അഫ്ഗാനിസ്ഥാന്‍. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ അഫ്ഗാനിസ്ഥാന്‍ രണ്ടാം മത്സരത്തിൽ ബാറ്റിംഗ് കരുത്ത് പുറത്തെടുത്താണ് ആധിപത്യം സ്ഥാപിച്ചത്.

Afghanistan

4 വിക്കറ്റ് നഷ്ടത്തിൽ ടീം ഈ സ്കോര്‍ നേടിയപ്പോള്‍ റഹ്മാനുള്ള ഗുര്‍ബാസ് 105 റൺസും അസ്മത്തുള്ള ഒമര്‍സായി 86 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ റഹ്മത് ഷാ 50 റൺസും നേടി. റിയാസ് ഹസന്‍ 29 റൺസാണ് നേടിയത്.