ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടെ മികച്ച ബൗളിംഗ് പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസ്. ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ ഹൈദരാബാദിൽ വച്ച് നേരിട്ട് ഗുജറാത്ത് ടൈറ്റൻസ് ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിനെ വെറും 152/8 റൺസിൽ ഒതുക്കി.

ഇന്ന് തുടക്കം മുതൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. പവർപ്ലെയിൽ മികച്ച ബൗളിംഗ് കാഴ്ചവച്ച മുഹമ്മദ് സിറാജ് അവരുടെ രണ്ട് ഓപ്പണർമാരെയും പെട്ടെന്ന് തന്നെ പുറത്താക്കി. അഭിഷേക് ശർമ 18 റൺസ്, ഹെഡ് 8 റൺസ് എന്നിങ്ങനെയാണ് എടുത്തത്. മുഹമ്മദ് സിറാജ് ആദ്യം മൂന്ന് ഓവറിൽ വെറും 14 റൺസ് മാത്രം കൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇതിനുശേഷം ഇഷൻ കിഷൻ 17, നിതീഷ് 31, ക്ലാസൻ 27 എന്നിവരും വലിയ സ്കോർ നേടാൻ പറ്റാതെ വിഷമിച്ചു. സിറാജ് 4 ഓവറിൽ 17 റൺസ് മാത്രം വിട്ട് കൊടുത്ത് 4 വിക്കറ്റ് നേടാൻ സിറാജിനായി.