ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് മുന്നിൽ 197 എന്ന വിജയലക്ഷ്യം വെച്ച് ഗുജറാത്ത് ജയന്റ്സ്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ഓപ്പണർ സായ് സുദർശന്റെ അർധ സെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ 196-8 എന്ന സ്കോർ നേടി.

ഇന്ന് ഗില്ലും സുദർശനും ചേർന്ന് നല്ല തുടക്കമാണ് ഗുജറാത്തിന് നൽകിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ അവർ 8.3 ഓവറിൽ 78 റൺസ് ചേർത്തു. ഗിൽ 27 പന്തിൽ 38 റൺസ് ആണ് എടുത്തത്. ബട്ലർ മൂന്നാമനായി ഇറങ്ങി 24 പന്തിൽ 39 റൺസ് നേടി.
9 റൺസ് മാത്രം എടുത്ത ഷാറുഖ് ഖാൻ നിരാശപ്പെടുത്തി. തെവാതിയ ഡക്കിൽ റണ്ണൗട്ടും ആയി. സായ് സുദർശൻ 41 പന്തിൽ നിന്ന് 63 റൺസ് എടുത്തു. അവസാനം റതർഫർഡ് 11 പന്തിൽ 18 റൺ അടിച്ചു എങ്കിലും ഗുജറാത്തിന് 200 കടക്കാൻ ആയില്ല.