കാമറൂൺ ഗ്രീൻ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ കളിക്കില്ല

Newsroom

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ നട്ടെല്ലിന് പരിക്കേറ്റതിനാൽ 2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ കളിക്കില്ല. സ്ട്രെസ് ഫ്രാക്ചറുമായി മല്ലിടുന്ന ഗ്രീൻ ശസ്ത്രക്രിയയ്ക്കായി ന്യൂസിലൻഡിലേക്ക് പറക്കുമെന്ന് പ്രതീക്ഷിക്കുന്നു. നവംബർ 22 ന് ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഗ്രീൻ ശസ്ത്രക്രിയക്ക് വിധേയനാകുന്നത് ഓസ്ട്രേലിയക്ക് വൻ തിരച്ചടിയാണ്.

Picsart 24 10 08 14 13 08 979
{

2020-21 ലെ മുൻ ബോർഡർ-ഗവാസ്‌കർ ട്രോഫി സമയത്താണ് ഗ്രീൻ അരങ്ങേറ്റം കുറിച്ചത്, ക്രിക്കറ്റ് ഓസ്‌ട്രേലിയ ഗ്രീനിൻ്റെ പരിക്കിനെക്കുറിച്ച് ഉടൻ തന്നെ ഔദ്യോഗിക അപ്‌ഡേറ്റ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ ഗ്രീൻ ഒരു ബാറ്ററായി മാത്രം ടെസ്റ്റിൽ കളിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.